കത്തുന്ന കാലത്തിലേക്ക് ഒരു ജാലകം

കത്തുന്ന കാലത്തിലേക്ക് ഒരു ജാലകം

Thursday, May 27, 2010

പ്രാര്‍ത്ഥന

എന്താണ് നിന്‍റെ പ്രാര്‍ത്ഥന..?
അമ്മേ രക്ഷിക്ക..!
ഒന്ന് കൂടി...?
അമ്മേ രക്ഷിക്ക.
അക്ഷരതെറ്റുണ്ടല്ലോ
അനാവശ്യമായ "ക്ഷ "
അങ്ങ് കളഞ്ഞേക്കുക ...
ഇനി പ്രാര്‍ത്ഥിക്കുക
അമ്മേ രിക്ക.....

20 comments:

  1. കൊള്ളാമല്ലോ മാഷേ..

    ReplyDelete
  2. ഇനി പ്രാര്‍ത്ഥിക്കുക.....

    ReplyDelete
  3. സമാഹാരത്തില്‍ വായിച്ചിരുന്നു. നന്നായിട്ടുണ്ട്.

    ReplyDelete
  4. പ്രാർത്ഥിക്കുവാൻ എല്ലാവർക്കും ഒരു കാര്യം വേണ്ടേ മാഷേ.. ബൂലോകത്ത് താങ്കളുടെ സാന്നിദ്ധ്യം ഉചിതമായി. ഇടക്കിടെ കവിതകൾ ചെല്ലികേൾപ്പിക്കുക കൂടി ചെയ്താൽ സന്തോഷം.

    ReplyDelete
  5. കാട്ടാക്കടയെ കണ്ടതിൽ അതിയായ സന്തോഷം..
    താങ്കളുടെ ഒരു കവിത .. “ ഓർമ്മക്കു പേരാണിത് ഓണം”.. ഒരിക്കൽ മാത്രം കൈരളി ടി.വിയിൽ കേട്ടിരുന്നു. അത് ഓൺലൈനിൽ ഒന്നുകൂടി കേൾക്കുവാൻ മാർഗമുണ്ടോ?
    ഒരു ലിങ്കു തരൂ..

    ആശംസകളോടെ, പള്ളിക്കുളം.

    ReplyDelete
  6. സ്വാഗതം ബൂലോഗത്തേക്കു്.

    ReplyDelete
  7. അമ്മേ!രിക്ക :) ബൂലോകത്തേക്ക് സ്വാഗതം, മുരുകന്‍ സാര്‍.

    ReplyDelete
  8. കലി നിറഞ്ഞാടും യുവത്തിന്റെ കലിയടക്കാനായുള്ളം കിനിഞ്ഞു
    നൽക്കുക നിൻ വരമൊഴിയും വാമൊഴിയും കനവിലൂറും കാമനകളും
    എതിരിടാനായിരം നാവുകൾ നഖങ്ങൾ കൂരമ്പുകൾ വന്നിടും
    തളരാതെ പൊരുതിക്കയറുക ചെറുക്കുക അശുക്കളെ. ശിശുക്കളേ
    അവരാണധികവും കുഴിപ്പേനുകൾ നിസ്സാരികൾ അസൂയാലുക്കൾ
    അവരോടു പൊരുതുക . നമുക്കായി എഴുതുക നാടിനായി എഴുതുക
    നാടകക്കാരന്റെ ഹാർദ്ദവമായ സ്വാഗതം എന്റെ പ്രിയ്യപ്പെട്ട കവിക്ക്.

    ReplyDelete
  9. പ്രിയ കവീ, അങ്ങേക്കു സ്വാഗതം.

    പ്രാര്‍ത്ഥിക്കേണ്ടതു എങ്ങനെയെന്നു/ആരെയെന്നു പോലും മറ്റുള്ളവന്‍ നിശ്ചയിക്കുന്ന ലോകത്ത്, തിരിച്ചറിവുകള്‍ കൊണ്ട് കവിത തീര്‍ക്കുന്ന താങ്കള്‍ക്കു ഹൃദയം നിറഞ്ഞ ആശംസകള്‍.

    ReplyDelete
  10. പ്രാർത്ഥിക്കാൻ ചിലർക്ക്‌ അങ്ങനെയും കാരണങ്ങളുണ്ടാവാം...! :-)

    പ്രിയകവിയ്ക്ക്‌ ആശംസകൾ..!

    ReplyDelete
  11. കണ്ണടയും ബാഗ്ദാദും കരഷകന്റെ ആത്മഹത്യാ കുറിപ്പും കേട്ട് പതിഞ്ഞ ഞങ്ങള്‍ക്കിനി ആ തൂലികതുംബുകള്‍ വായിച്ചെടുക്കാം.
    അമ്മെ രിക്ക...പ്രത്യേക പ്രാര്‍ത്ഥനയോടെയുള്ള കടന്നു വരവ് നന്നായി.
    ആശംസകള്‍.

    ReplyDelete
  12. ingane enkilum parichayapedaan kazhinjathil santhosaham....

    "Ellavarkkum thimiram.. ividellavarkkum thimiram....
    mangilya kazhchakal kandu maduthu kannadakal venam... kannadakal venam...
    now i m hearing that ...


    :) A great fan of u...

    ReplyDelete
  13. വായിച്ചിരുന്നു നേരത്തെ തന്നെ...
    ആശംസകള്‍

    ReplyDelete
  14. VAYYA ENIKKU!! CHIRI vannu.... INI ente pakVATA kuraVAaaaNNoooooooooooooo...!!!????

    ReplyDelete
  15. കണ്ണട

    എല്ലാവര്‍ക്കും തിമിരം നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
    മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
    കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം

    രക്ത്തം ചിതറിയ ചുവരുകള്‍ കാണാം
    അഴിഞ്ഞ കോല ക്കോപ്പുകള്‍ കാണാം

    കത്തികള്‍ വെള്ളിടി വെട്ടും നാദം
    ചില്ലുകളുടഞ്ഞു ചിതറും നാദം
    പന്നിവെടിപുക പൊന്തും തെരുവില്‍
    പാതിക്കാര്‍ വിറകൊല്‍വതു കാണാം
    ഒഴിഞ്ഞ കൂരയില്‍ ഒളിഞ്ഞിരിക്കും
    കുരുന്നുഭീതി ക്കണ്ണുകള്‍ കാണാം

    മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
    കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം

    സ്മരണകുടീരങ്ങള്‍ പെരുകുംബോള്‍
    പുത്രന്‍ ബലിവഴിയെ പോകുംബോള്‍
    മാത്രുവിലാപത്താരാട്ടിള്‍
    മിഴി പൂട്ടിമയങ്ങും ബാല്യം
    കണ്ണില്‍ പെരുമഴയായ്‌ പെയ്തൊഴിവതു കാണാം

    മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
    കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം

    പൊട്ടിയ താലിചരടുകള്‍ കാണാം
    പൊട്ടാ മദ്യക്കുപ്പികള്‍ കാണാം
    പലിശ പട്ടിണി പടികേറുംബോള്‍
    പുറകിലെ മാവില്‍ കയറുകള്‍ കാണാം

    തറയിലൊരിലയിലൊരല്‍പ്പം ചോരയില്‍
    കൂനനുറുംബിര തേടല്‍ കാണാം

    മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
    കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം


    പിഞ്ചു മടികുത്തന്‍പതുപേര്‍ ചെര്‍ന്നിരുപതുവെള്ളി
    കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ച്ചകള്‍ കാണാം

    തെരുവില്‍ സ്വപ്നം കരിഞ്ഞ മുഘവും
    നീട്ടിയ പിഞ്ചു കരങ്ങള്‍ കാണാം

    അരികില്‍ ശീമ കാറിന്നുള്ളില്‍
    സുകശീതള മൃതു മാറിന്‍ ചൂരില്‍
    ഒരുശ്വാനന്‍ പാല്‍ നുണവതു കാണാം

    മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
    കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം

    തിണ്ണയിലന്‍ബതു കാശിന്‍ പെന്‍ഷന്‍
    തെണ്ടി ഒരായിരമാളെ ക്കാണാം
    കൊടിപാറും ചെറു കാറിലൊരാള്‍
    പരിവാരങ്ങളുമായ്‌ പായ്‌വ്വതുകാണാം

    മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
    കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം

    കിളിനാദം ഗതകാലം കനവില്‍
    നുണയും മൊട്ടകുന്നുകള്‍ കാണാം
    കുത്തി പായാന്‍ മോഹിക്കും പുഴ
    വറ്റിവരണ്ടു കിടപ്പതു കാണാം
    പുഴ വറ്റിവരണ്ടു കിടപ്പതു കാണാം

    വിളയില്ല തവളപാടില്ലാ
    കൂറ്റന്‍ കുഴികള്‍ കുപ്പത്തറകള്‍

    മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
    കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം

    ഒരാളൊരിക്കല്‍ കണ്ണട വച്ചു
    കല്ലെറി കുരിശേറ്റം
    വേറൊരാളൊരിക്കല്‍ കണ്ണട വച്ചു
    ചെകിടടി വെടിയുണ്ട
    ഒരാളൊരിക്കല്‍ കണ്ണട വച്ചു
    കല്ലെറി കുരിശേറ്റം
    വേറൊരാളൊരിക്കല്‍ കണ്ണട വച്ചു
    ചെകിടടി വെടിയുണ്ട
    കൊത്തിയുടക്കുക ത്തിമിരക്കാഴ്ച്ചകള്‍
    സ്പടികസരിതം പോലേ സുകൃതം
    കാടു കരിച്ചു മറിഞ്ഞൊഴുകുന്നൊരു
    മാവേലിത്തറ കാണും വരെ നാം
    കൊത്തിയുടക്കുക കാഴ്ച്ച്കള്‍
    ഇടയന്‍ മുട്ടി വിളിക്കും കാലം കാക്കുക

    എല്ലാവര്‍ക്കും തിമിരം നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
    മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
    കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം


    അങ്ങയുടെ കണ്ണടകള്‍ ഇവിടെ സമര്‍പ്പിച്ച് കൊണ്ട് ഞാന്‍ ഈ കണ്ണടക്ക് എന്റെ ആശംസകള്‍ നേരട്ടെ !കൈരളിയില്‍ കാണാറുണ്ട്.നല്ല വിലയിരുത്തലുകളാണ് ഒരു ജഡ്ജിങ്ങ് എന്ന നിലയില്‍ അങ്ങ് നടത്തുന്നത്

    ReplyDelete
  16. ബൂലോകത്തേക്ക് സ്വാഗതം

    ReplyDelete
  17. സ്വാഗതം.... അങ്ങയെ പോലെയുള്ളവരുടെ സാന്നിദ്ധ്യം ബൂലോകത്തിന് പുതിയ മാനങ്ങള്‍ നല്‍കും

    ReplyDelete
  18. അങ്ങയുടെ കവിതകൾ എനിക്കു വെളിച്ചം നൽകുന്നു...
    അങ്ങയുടെ കണ്ണട, ബാഗ്ദാദ്, കർഷകന്റെ ആത്മഹത്യ അങ്ങനെ കണ്ണ് തുറപ്പിക്കാൻ ഒരുപിടി നല്ല കവിതകൾ... അങ്ങേക്ക് സ്വാഗതം എന്റെ ഹ്രുദയത്തിൽ വറ്റാതെ കിടക്കുന്ന സ്നേഹത്തിന്റെ കോണിലേക്ക്

    ReplyDelete
  19. ഇന്നലെയാണ് താങ്കളുടെ ബ്ലോഗ് കണ്ടെത്തിയത്. സന്തോഷം! മുമ്പ് സാറിനു ബ്ലോഗ് ഉണ്ടോ എന്നറിയാന്‍ ഒരുവര്‍ഷം മുമ്പ് ആ യു.ആര്‍.എല്‍ അടിച്ചു നോക്കി
    (murukankattakkada.blogspot.com). പക്ഷെ കിട്ടിയില്ല.ഇനി ഈ കണ്ണടയിലൂടെയും കാണാമല്ലോ, താങ്കളുടെ കവിതകള്‍.

    മറ്റൊരു കാര്യം. ഈ ബ്ലോഗ് കാണാന്‍ ചന്ദമുണ്ട്; പക്ഷെ വായനാസുഖം നല്‍കുന്നില്ല. ഈ വള്ളിയും പുള്ളിയും ഒക്കെയുള്ള ടെമ്പ്ലേറ്റ് അങ്ങു മാറ്റരുതോ? വെളുത്ത അക്ഷരങ്ങള്‍, അതും തീരെ ചെറുത് വായന പ്രയാസമാക്കുന്നു. എന്റെ അഭിപ്രായത്തില്‍ കറുത്ത പ്രതലത്തില്‍ കറുത്ത അക്ഷരത്തിലുള്ള എഴുത്താണ് നല്ലത്. കാരണം താങ്കള്‍ക്ക് ബ്ലോഗില്‍ ഒരുപാട് റീഡേഴ്സ് ഉണ്ടാകും. ഫോണ്ടിന്റെ വലിപ്പമെങ്കിലും കൂട്ടണേ! അത്പോലെ കമന്റ് എഴുതുമ്പോള്‍ ഉള്ള വേര്‍ഡ് വെരിഫിക്കേഷന്‍ നമ്മള്‍ കമന്റെഴുതുന്നവര്‍ക്ക് അസൌകര്യമാണെന്ന് വിമയപൂര്‍വ്വം അറിയിക്കട്ടെ. അത് മാറ്റിയാല്‍ സൌകര്യം. ഒന്നും ഉപദേശമല്ല, ആഗ്രഹമാണ്!പിന്നെ ഒക്കെ താങ്കളുടെ ഇഷടമാണ്!

    തിരക്കും പ്രശസ്തിയുമുള്ള കവിയായിട്ടും ഞങ്ങള്‍ പാവം അവനവന്‍ പ്രസാധകരുടെ-ബ്ലോഗേഴ്സിന്റെ- ഇടയിലേയ്ക്ക് കടന്നു വന്നതിന് ആയിരം നന്ദി!

    കവിത(കള്‍) നന്നായിട്ടുണ്ട്. ആശംസകള്‍!

    ReplyDelete