കത്തുന്ന കാലത്തിലേക്ക് ഒരു ജാലകം

കത്തുന്ന കാലത്തിലേക്ക് ഒരു ജാലകം

Sunday, June 13, 2010

അദ്ധ്യാപകന്‍

ആദിത്യന്‍ അദ്ധ്യാപകന്‍
അനാദിയാം ജ്ഞാനംവെളിച്ചം
അകം നിറയ്ക്കും പൊരുള്‍
ആരാണ് നീയെന്ന ചോദ്യം
നീയാണ് നീയെന്ന ഒറ്റ ഉത്തരം
രണ്ടിനും ഇടയില്‍
മുഴങ്ങുന്ന ശുഭ്രമാം
ഗംഭീരമൌനമാം അദ്ധ്യാപനം

37 comments:

  1. അകം നിറക്കുന്ന പൊരുള്‍ ..
    അതുകൊണ്ടാണല്ലോ ഗുരുഗുല സംസ്കാരങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു എന്ന് നമ്മള്‍ ഇന്നും മനസിലാക്കുന്നത്

    ReplyDelete
  2. "ഗംഭീരമൌനമാം അദ്ധ്യാപനം "
    അതേ,
    അതിരാവിലെ ഉദിച്ച് ഇരുളുവോളം ജ്ഞാനമാം പ്രകാശം നല്കുന്ന ആദിത്യൻ.
    ആ ശംസകളോടെ,
    കലാവല്ലഭൻ താങ്കളെ സ്വാഗതം ചെയ്യുന്നു.

    ReplyDelete
  3. എല്ലാവർക്കും അറിവിന്റെ വെളിച്ചം പകരുന്നത് അർക്കൻ തന്നെ. അറിവ് വെളിച്ചമാണ്. അത് പകർന്നു നൽക്കുന്നവൻ അദ്ധ്യാപകനും. കൊള്ളാം.

    ReplyDelete
  4. അനാദിയാം ജ്ഞാനംവെളിച്ചം
    അനന്തതയിലേക്ക്
    ഒരു വിളക്ക്
    കൊളുത്തിപ്പിടിച്ചിരിക്കുന്നു.
    ആദിത്യാ, എന്നും നീ ഒരു നിത്യകാമുകന്‍.

    ഭാവുകങ്ങള്‍,
    ഗുരുത്വത്തോടെ ,
    സ്നേഹപൂര്‍വ്വം.
    താബു.

    ReplyDelete
  5. വടവൃക്ഷച്ചുവട്ടില്‍ യുവാവായ ഗുരുവിന്റെ മൌനം വ്യാഖ്യാനിച്ചുത്തരങ്ങള്‍ കണ്ടെത്തുന്ന വൃദ്ധശിഷ്യരെയോര്‍ത്തുപോയി.
    കണ്ടതില്‍ സന്തോഷം.തൊടുപുഴെ വച്ചറിയാം.

    ReplyDelete
  6. "നീയാണ് നീയെന്ന ഒറ്റ ഉത്തരം"

    അതല്ലേ മാഷെ ഈ ലോകത്തിലെ ഏറ്റവും ശക്തിയുക്തവും ഒപ്പം തന്നെ തിരസ്കൃതവുമായ ഉത്തരം ....?

    ReplyDelete
  7. ശ്രോത്രിയോ fവൃജിനോ fകാമഹതോ യോ ബ്രഹ്മവിത്തമഃ
    ബ്രഹ്മണ്യുപരതഃശ്ശാന്തോ നിരിന്ധന ഇവാനലഃ
    അഹേതുക ദയാസിന്ധുര്‍ ബന്ധുരാനമതാം സതാം |

    ഗുരുതുല്യനായ, കാലഘട്ടത്തിന്‍റെ കവിക്ക് പ്രണാമം...

    ReplyDelete
  8. ഞാന്‍ ഞാനാണെന്ന് എനിക്കറിയാന്‍ പറ്റുന്നില്ലല്ലോ!

    ReplyDelete
  9. മുരുകന്‍ കാട്ടാക്കട എന്ന ബ്ലോഗറില്‍ നിന്ന് ഇതൊക്കെത്തന്നെ ധാരാളം, പക്ഷേ മുരുകന്‍ കാട്ടാക്കട എന്ന കവിയില്‍നിന്ന് കാപ്സ്യൂളിനുപരിയായ കവിതകള്‍ ഞങ്ങള്‍ പ്രതീക്ഷിയ്ക്കുന്നുണ്ട്. താങ്കള്‍ അതു മുമ്പു തന്നിട്ടുള്ളതുകൊണ്ടുതന്നെ...

    ആശംസകള്‍....

    ദേ വിസയും പാ‍സ്പോര്‍ട്ടുമൊക്കെ ചോദിയ്ക്കുന്നു. നേരിട്ടുതന്നെ പ്രവേശനമനുവദിച്ചുകൂടെ...

    ReplyDelete
  10. സര്‍... താങ്കളുടെ തൂലികയില്‍ വിരിഞ്ഞ നല്ല നല്ല കവിതകള്‍ ധാരാളം ഇവിടെ പ്രതീക്ഷിക്കുന്നു.... ഹൈക്കു കവിതകളേക്കാള്‍ എനിക്കിഷ്ടം അത്തരം കവിതകളാണ്

    ReplyDelete
  11. ആ ജ്ഞാനവെളിച്ചത്തില്‍ എന്റെ അന്ധതയില്ലാതായിരുന്നുവെങ്കില്‍ ....

    ReplyDelete
  12. എല്ല നല്ല കൂട്ടുക്കാര്‍ക്കും പ്രിയത്തില്‍ നന്ദി

    ReplyDelete
  13. മാഷേ,
    കര്‍മ്മ പഥത്തില്‍ അറിവിന്റെ പ്രകാശം ചൊരിയുന്ന പ്രിയകവിയുമായ് സംവദിക്കാന്‍ കഴിയുന്നതില്‍ ഒത്തിരി സന്തോഷം !
    കവിതയുടെ പാല്‍ പ്പായസത്തിനൊപ്പം ഇനി എല്ലാവരും മൂളുന്ന ജനപ്രിയ ചലച്ചിത്ര ഗാനരചയിതാവെന്ന നിലയിലും നന്നായി ശോഭിക്കട്ടെ ....എല്ലാ നന്മകളും ആശംസകളും ........

    ReplyDelete
  14. മാഷേ,
    കുട്ടി കവിതകള്‍ നല്ലതാ. ന്നാലും മാഷിന്റെന്നു കുറെ കൂടി പ്രതീക്ഷിക്കുന്നു. കേട്ടറിഞ്ഞത് കൊണ്ടാവും. ഒരാഗ്രഹം പറഞ്ഞൂന്നേ ള്ളൂ..

    ReplyDelete
  15. കുറച്ചുകൂടി ലളിതമായി എഴുതിയിരുന്നെങ്കില്‍ എന്നാശിച്ചുപൊയ്..
    എന്നെ പോലുള്ളവര്‍ക്കും മനസ്സിലാക്കാമായിരുന്നു.

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. ഇന്നലെയാണ് താങ്കളുടെ ബ്ലോഗ് കണ്ടെത്തിയത്. സന്തോഷം! മുമ്പ് സാറിനു ബ്ലോഗ് ഉണ്ടോ എന്നറിയാന്‍ ഒരുവര്‍ഷം മുമ്പ് ആ യു.ആര്‍.എല്‍ അടിച്ചു നോക്കി
    (murukankattakkada.blogspot.com). പക്ഷെ കിട്ടിയില്ല.ഇനി ഈ കണ്ണടയിലൂടെയും കാണാമല്ലോ, താങ്കളുടെ കവിതകള്‍.

    മറ്റൊരു കാര്യം. ഈ ബ്ലോഗ് കാണാന്‍ ചന്ദമുണ്ട്; പക്ഷെ വായനാസുഖം നല്‍കുന്നില്ല. ഈ വള്ളിയും പുള്ളിയും ഒക്കെയുള്ള ടെമ്പ്ലേറ്റ് അങ്ങു മാറ്റരുതോ? വെളുത്ത അക്ഷരങ്ങള്‍, അതും തീരെ ചെറുത് വായന പ്രയാസമാക്കുന്നു. എന്റെ അഭിപ്രായത്തില്‍ കറുത്ത പ്രതലത്തില്‍ കറുത്ത അക്ഷരത്തിലുള്ള എഴുത്താണ് നല്ലത്. കാരണം താങ്കള്‍ക്ക് ബ്ലോഗില്‍ ഒരുപാട് റീഡേഴ്സ് ഉണ്ടാകും. ഫോണ്ടിന്റെ വലിപ്പമെങ്കിലും കൂട്ടണേ! അത്പോലെ കമന്റ് എഴുതുമ്പോള്‍ ഉള്ള വേര്‍ഡ് വെരിഫിക്കേഷന്‍ നമ്മള്‍ കമന്റെഴുതുന്നവര്‍ക്ക് അസൌകര്യമാണെന്ന് വിമയപൂര്‍വ്വം അറിയിക്കട്ടെ. അത് മാറ്റിയാല്‍ സൌകര്യം. ഒന്നും ഉപദേശമല്ല, ആഗ്രഹമാണ്!പിന്നെ ഒക്കെ താങ്കളുടെ ഇഷടമാണ്!

    തിരക്കും പ്രശസ്തിയുമുള്ള കവിയായിട്ടും ഞങ്ങള്‍ പാവം അവനവന്‍ പ്രസാധകരുടെ-ബ്ലോഗേഴ്സിന്റെ- ഇടയിലേയ്ക്ക് കടന്നു വന്നതിന് ആയിരം നന്ദി!

    കവിത(കള്‍) നന്നായിട്ടുണ്ട്. ആശംസകള്‍!

    ReplyDelete
  18. ഭാവുകങ്ങൾ!
    email id കണ്ടില്ലല്ലോ..

    ReplyDelete
  19. തമസോ മാ ജ്യോതിര്‍ഗമയഃ

    ReplyDelete
  20. താങ്കള്‍ക്കൊരു ബ്ലോഗ് ഉണ്ടെന്ന് ഒരു കൂട്ടുകാരി പറഞ്ഞ് ഞാനിപ്പോഴാണ്‌ അറിഞ്ഞത്. ഒരുപാട്‌ സന്തോഷം.
    ദയവുചെയ്ത് word verification എടുത്തു കളഞ്ഞിരുന്നെങ്കില്‍ കമന്റ് ഇടാന്‍ എളുപ്പമായേനെ.

    ReplyDelete
  21. മുരുകന്‍ സാര്‍,

    "സൂര്യനെ വെല്ലും തേജസ്സാര്‍ന്നൊരു
    കാന്തിയെഴുന്നൊരു ബാല്യ മുഖം
    കീറി വരഞ്ഞു ജയിക്കുകയാനൊരു
    പാരുഷ്യത്തിന്‍ ക്രൌര്യ മുഖം".

    .ഇവിടെ കണപ്പോള്‍ ആദ്യം മനസ്സിലെത്തിയതാണ് താങ്കളുടെ ഈ വരികള്‍. ബ്ലോഗറായതില്‍ വളരെ സന്തോഷം. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. ആശംസകളോടെ.

    ReplyDelete
  22. ബ്ലോഗറും കൂടിയാണെന്നുറപ്പിച്ചു

    ReplyDelete
  23. പറയാന്‍ മറന്നത് എന്ന ചിത്രത്തിലെ "നഷ്ടമോഹങ്ങള്‍ക്ക് മേലടയിരിക്കുന്ന .... " കവിത ഒന്നു പോസ്റ്റ് ചെയ്യാമോ?

    ReplyDelete
  24. ഒടുവില്‍ കണ്ടു കിട്ടി ഈ ബ്ലോഗ്‌..
    മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു ഇനി കണ്ണടയുള്ള ബ്ലോഗ്‌ കാണാം.

    ReplyDelete
  25. നാലു വര്‍ഷങ്ങള്‍ മുന്‍പ് ഒരു അധ്യാപക പരിശീലന പരിപാടിയില്‍ ഒരു അധ്യാപകന്‍ , "എന്റെ സുഹൃത്തിന്റെ കവിത" എന്ന ആമുഖത്തോടെ താങ്കളുടെ പേര് പറഞ്ഞു പരിചയപെടുത്തി "കര്‍ഷകന്റെ ആത്മഹത്യ കുറിപ് " അവതരിപ്പിച്ചു . പിന്നെ ആ പേര് മറന്നില്ല . ഇപ്പോള്‍ ബ്ലോഗില്‍ കണ്ടപ്പോള്‍ ഒരുപാടു സന്തോഷം .

    ReplyDelete
  26. പ്രിയപ്പെട്ട കവിക്ക് എല്ലാ ആശംസകളും

    ReplyDelete
  27. പ്രിയപ്പെട്ട മുരുകന്‍,
    ആശംസകള്‍
    ചന്തുനായര്‍

    ReplyDelete
  28. താങ്കളെ ഇവിടെ വച്ച് കാണാന്‍ പറ്റിയതില്‍ ആദ്യമേ സന്തോഷം അറിയിയ്ക്കട്ടെ...
    മിക്ക ദിവസങ്ങളിലും ഓഫീസിലേക്കും തിരിച്ചുമുള്ള എന്റെ യാത്രകളില്‍ ഞാന്‍ താങ്കളെ കേള്‍ക്കാറുണ്ട്..
    ............................
    ഈ ബ്ലോഗിന്റെ കുനുകുനെയുള്ള അക്ഷരങ്ങളും കളറും കണ്ണിനെ സ്ട്രെയിന്‍ ചെയ്യിയ്ക്കുന്നു ..
    ഫോണ്ട് അല്പം കൂടി വലുതാക്കുക..

    ReplyDelete
  29. Mikka kavithakalum v aayichitund. Aashamsakal.

    ReplyDelete